Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sukumaran Nair

'എ​ല്ലാം മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍റെ സം​ഭാ​വ​ന, ഞാ​നെ​ന്ന ഭാ​വം വേ​ണ്ട: സു​കു​മാ​ര​ൻ​നാ​യ​ർ​ക്ക് ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ പ​രോ​ക്ഷ വി​മ​ർ​ശ​നം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ൻ​​​​എ​​​​സ്എ​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സു​​​​കു​​​​മാ​​​​ര​​​​ൻ​​​​നാ​​​​യ​​​​രെ പ​​​​രോ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ച് ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്‌​​​​ണ​​​​ൻ. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ എ​​​​ൻ​​​​എ​​​​സ്എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തു നി​​​​ർ​​​​മി​​​​ച്ച മ​​​​ന്നം സ്മൃ​​​​തി​​​​മ​​​​ണ്ഡ​​​​പ​​​​വും പ്ര​​​​തി​​​​മ​​​​യും അ​​​​നാ​​​​ച്ഛാ​​​​ദ​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്ക​​​​വെ​​​​യാ​​​​യി​​​​രു​​​​ന്നു ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​നം.

“നി​​​​ങ്ങ​​​​ളാ​​​​ണ് എ​​​​ല്ലാ​​​​മെ​​​​ന്നു ക​​​​രു​​​​ത​​​​രു​​​​ത്, എ​​​​ല്ലാം മ​​​​ന്ന​​​​ത്ത് പ​​​​ദ്മ​​​​നാ​​​​ഭ​​​​ൻ എ​​​​ന്ന മ​​​​ഹാ​​​​യോ​​​​ഗി​​​​യു​​​​ടെ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​ണ്. ഞാ​​​​നാ​​​​ണു പ്ര​​​​സി​​​​ഡ​​​​ന്‍റ്, ഞാ​​​​നാ​​​​ണു സെ​​​​ക്ര​​​​ട്ട​​​​റി അ​​​​തു​​​​കൊ​​​​ണ്ട് അ​​​​വ​​​​ർ വ​​​​ര​​​​രു​​​​ത്, നി​​​​ങ്ങ​​​​ൾ വ​​​​ര​​​​രു​​​​ത് എ​​​​ന്നു പ​​​​റ​​​​യ​​​​രു​​​​ത്. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും വ​​​​രാ​​​​നാ​​​​ക​​​​ണം’’-​​​​എ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​സം​​​​ഗ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ സു​​​​കു​​​​മാ​​​​ര​​​​ൻ നാ​​​​യ​​​​രെ പ​​​​രോ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ട് ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി പ​​​​റ​​​​ഞ്ഞ​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി പെ​​​​രു​​​​ന്ന​​​​യി​​​​ലെ​​​​ത്തി​​​​യ ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്ക് മ​​​​ന്നം സ​​​​മാ​​​​ധി​​​​യി​​​​ൽ പു​​​​ഷ്പാ​​​​ർ​​​​ച്ച​​​​ന ന​​​​ട​​​​ത്താ​​​​ൻ എ​​​​ൻ​​​​എ​​​​സ്എ​​​​സ് നേ​​​​തൃ​​​​ത്വം അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. നി​​​​യ​​​​മ​​​​സ​​​​ഭാ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ഇ​​​​ത്ത​​​​രം സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ശ​​​​രി​​​​യ​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​യി​​​​രു​​​​ന്നു എ​​​​ൻ​​​​എ​​​​സ്എ​​​​സ് നേ​​​​തൃ​​​​ത്വം അ​​​​ത്ത​​​​ര​​​​മൊ​​​​രു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്. ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി​​​​രി​​​​ക്കേ ത​​​​നി​​​​ക്കും പു​​​​ഷ്പാ​​​​ർ​​​​ച്ച​​​​ന ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​താ​​​​യി സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ് പി​​​​ന്നീ​​​​ട് തു​​​​റ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

പെ​​​​രു​​​​ന്ന സ്വ​​​​യം ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ശേ​​​​ഷം വ​​​​ലി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ ക​​​​ണ്ടു​​​​തു​​​​ട​​​​ങ്ങി​​​​യെ​​​​ന്നും ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി പ​​​​റ​​​​ഞ്ഞു. പെ​​​​രു​​​​ന്ന​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സ്‌​​​​മൃ​​​​തി​​​​മ​​​​ണ്ഡ​​​​പം ഒ​​​​രു ബ​​​​ദ​​​​ലാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം ച​​​​ട​​​​ങ്ങി​​​​ൽ വി​​​​ശി​​​​ഷ്‌​​​​ടാ​​​​തി​​​​ഥി​​​​യാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ബം​​​​ഗാ​​​​ൾ മു​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ് അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ല. എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഡ​​​​ൽ​​​​ഹി പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​കെ.​​​​ജി. പി​​​​ള്ള, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​ഡി. ജ​​​​യ​​​​പ്ര​​​​കാ​​​​ശ്, മ​​​​ന്ന​​​​ത്തി​​​​ന്‍റെ ചെ​​​​റു​​​​മ​​​​ക​​​​ൾ എ​​​​സ്. നീ​​​​ര​​​​ദ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up